അനാഥർ ഉണ്ടാവുന്നത്
പ്രണയം വിവാഹമാവുമ്പോഴാണ്
തുപ്പൽ തെറിപ്പിക്കുന്ന
പുതുവർത്തമാനങ്ങളിൽ
പലവുരു ഞെട്ടിക്കഴിഞ്ഞാണ്
അയാളുടെ ഫൗൾ പ്ലേയിൽ
അവളുടക്കിയത്,
അവളുടക്കിയത്,
ചുറ്റുകൂട്ടങ്ങളിൽ അയാൾ തള്ളിയ
ഉത്തേജകത്തിന്റെ
പാതിയൊഴിഞ്ഞ ആംപ്യൂളുകൾ കണ്ട്
കത്തിയാളി, അവൾ....
പിന്നെ മുനിഞ്ഞമർന്നൊരു
പാതിയൊഴിഞ്ഞ ആംപ്യൂളുകൾ കണ്ട്
കത്തിയാളി, അവൾ....
പിന്നെ മുനിഞ്ഞമർന്നൊരു
കരിന്തിരിയായി
കൈക്കുറ്റങ്ങളിൽ കുരുങ്ങി
ചവിട്ടടയാളങ്ങളേറ്റ്
പകൽ വിയർപ്പിൽ കുതിർന്ന്
അഴുക്ക് പുരണ്ട് നിറം കെട്ട
നിശാവിരിപ്പിന്റെ ഒരറ്റത്തിരുന്ന്
അയോഗ്യയാക്കപ്പെട്ട അവൾ
കണ്ണ് പൊഴിയാതെ കരഞ്ഞു
ഉപയോഗിച്ചെറിഞ്ഞ ഉറ പോലെ
ഉപയോഗിച്ചെറിഞ്ഞ ഉറ പോലെ
പിടച്ചിൽ നിലച്ച്,
ഉപേക്ഷിക്കപ്പെട്ട പ്രണയം..
ആവില്ലായിരുന്നു അവൾക്ക്
ആവില്ലായിരുന്നു അവൾക്ക്
മികച്ച ഫോമിൽ നിൽക്കെ
പൊടുന്നനെയൊരു വിരാമം
പൊടുന്നനെയൊരു വിരാമം
പഴയൊരു വിക്ടറി ലാപ്പിന്റെ
ആവേശലഹരിയിൽ
ആവേശലഹരിയിൽ
ട്രാക്ക് സ്യൂട്ടിൽ ഉഷ്ണം നിറച്ച്
പുതിയ സമയം തേടി
അവളൊരുങ്ങി
അവളൊരുങ്ങി
ലാപ്പുകൾ കുറിച്ച് വെക്കാതെ
കുമ്മായവരകൾ പാലിച്ച്
മൈതാനം നിറഞ്ഞു കളിച്ചു അവൾ...
കളിനിയമങ്ങൾ തെറ്റിച്ച്
ആശംസകള്‍
ReplyDeleteനന്ദി
Delete
ReplyDeleteഅനാഥർ ഉണ്ടാവുന്നത്
പ്രണയം വിവാഹമാവുമ്പോഴാണ്
വളരെ മനോഹരമായി രചിച്ചിരിക്കുന്നു..ആരോടൊക്കെയോ ഉള്ള അമർഷം.. സങ്കടം.. പ്രത്യാശ... ആശംസകൾ...
അമർഷമുണ്ട്, തീർച്ചയായും...
Deleteപ്രണയത്തെ കൊന്ന് തിന്നുന്നവരോട്..
നന്ദി, സൂക്ഷ്മ വായനക്ക്...
കാണികളുടെ ആരവം ജയിക്കുന്നവര്‍ക്ക് മാത്രമുള്ളതാണ്. അതിനാല്‍ സൂക്ഷിച്ചു കളിക്കുക.
ReplyDeleteചിലപ്പോഴെങ്കിലും പങ്കെടുക്കുക എന്നതും പ്രധാനമാണ്. പ്രത്യേകിച്ചും തോൽക്കുമെന്നുറപ്പുള്ള ഇനങ്ങളിൽ...നന്ദി അക്ബർജി...
Deleteകവിത മഴവില്ലില്‍ വായിച്ചിരുന്നു.
ReplyDeleteകളി നിയമങ്ങള്‍ തെറ്റിച്ച പ്രണയ വ്യായാമങ്ങള്‍ അല്ലെ ഇന്ന് മിക്കതും ? നല്ല വരികള്‍ .. നല്ല കവിത
കുമ്മായ വരകൾക്കുള്ളിൽ ആണെങ്കിൽ കളിനിയമങ്ങൾ ലംഘിക്കുന്നത് അത്ര വലിയ അപരാധമാണോ വേണുജി?
Deleteപ്രണയം പൂക്കട്ടെ...
ഉസ്മാന്‍ന്‍റെ എല്ലാ പോസ്റ്റുകളും ഞാന്‍ വായിച്ചു .തികച്ചും വ്യത്യസ്തമാണ് ഓരോ പോസ്റ്റും . ഏറ്റവും ഇഷ്ടമായത് ഈ കഥയാണ് .കുറഞ്ഞ വാക്കില്‍ പങ്കു വെച്ച വലിയ ആശയം ഏറെ ഇഷ്ടമായി .==================================================================
ReplyDeleteആകാശത്തിൽ മുഷ്ടി ചുരുട്ടിയിടിച്ചും, ദൈവത്തിന്റെ മഹത്വം വിളിച്ചു പറഞ്ഞും, നിരത്ത് ചവിട്ടി മെതിച്ച് ഒരു സംഘം വടക്കോട്ട് പോയിട്ട് അധികം നേരമായിട്ടില്ല.
ഇപ്പോൾ വടക്കേ മാനത്ത് പുകയേറുന്നതും ചാനൽ വണ്ടികൾ തിടുക്കപ്പെട്ട് പാഞ്ഞ് പോകുന്നതും കാണാം.
കലണ്ടറിൽ നാളത്തെ അക്കം ഒരുക്കത്തിലാണ്, നാട്ടുതടങ്കലിന്റെ കൃത്രിമച്ചുവപ്പ് പൂശാൻ....
==================================================================
അഭിപ്രായങ്ങൾക്ക് നന്ദി അനാമിക. താങ്കളുടെ ബ്ലോഗ് അവലോകനം സവിശേഷമാണ്. ഭാവുകങ്ങൾ....!
Deleteചില നേരങ്ങളില്‍ ആരുമില്ലാതെ പോകുന്നവര്‍.
ReplyDeleteപരിധികള്‍ക്കപ്പുറം അടിച്ചമര്‍ത്തപ്പെടുന്ന ചിലര്‍.
തന്‍റെ കൈപ്പിടിയില്‍ നിന്ന് കടിഞ്ഞാണ്‍ വിട്ടുപോകും എന്ന് ഭയക്കുന്ന മറ്റുചിലര്‍.
പഴക്കമേറുമ്പോള്‍ അപരിചിതത്വത്തിന്റെ മുള്‍മുനയില്‍ പിടഞ്ഞുതീരുന്ന പ്രണയങ്ങള്‍.
ഒടുവില്‍ ഒക്കെയും അഭ്യാസപ്രകടനങ്ങള്‍ മാത്രമാവുകയാണെന്നോ?
വാസ്തവത്തില്‍ ഇതൊരു സ്ത്രീപക്ഷചിന്തയോ,
അതോ പ്രണയവിരുദ്ധതയോ?
വ്യത്യസ്തമായ ചിന്തകള്‍ക്ക് അഭിനന്ദനം.
'പ്രണയവ്യായാമം' എന്ന ആ വാക്ക് ശരിക്കും ഇഷ്ടമായി.
പ്രണയത്തിന്റെ തുടർച്ചയെ നിരാകരിക്കാൻ ഒരു കാരണവും പര്യാപ്തമല്ല തന്നെ, ഇത് സ്ത്രീപക്ഷ ചിന്തയേ അല്ല. പ്രണയപൂർവ്വ ജീവിതത്തിൽ പക്ഷഭേദങ്ങൾ ആപേക്ഷികമാണ്. ഇത് വിശുദ്ധമായ ഒരു പ്രണയപക്ഷ ചിന്തയാണ്. നന്ദി സോണി...
Deleteഉസ്മാന്‍ ,കവിതയുടെ ആശയത്തോട് തീരെ യോജിപ്പില്ല .എങ്കിലും പ്രണയ വ്യായാമത്തിന് എന്റെ സല്യൂട്ട് .
ReplyDeleteപ്രണയത്തെ മതമായി അംഗീകരിച്ചു എന്ന് അഹങ്കരിക്കുന്നവരുടെ പുതിയ കാലത്ത് അത് വിവാഹത്തോടെ അഴിച്ച് വെക്കേണ്ട ആർഭാടമാണ് എന്ന് കരുതുന്നവർ ഏറി വരുന്നു . എന്റെ കലഹം അവരോടാണ്. നന്ദി സിയാഫ്..
Deleteആശംസകള്‍
ReplyDeleteപൊലിപ്പിച്ചു കാണിക്കപ്പെടുന്ന പ്രണയം സ്റ്റാറ്റിറ്റിക്സുകളെ അവഗണിക്കുന്നു...
ReplyDeleteഅയോഗ്യയാക്കപ്പെടുന്നതിനും മുമ്പ്, പുതിയ സമയം തേടിയിറങ്ങിയവരുടെ ഭൂതങ്ങളില്‍ ഒരായിരം ഫൌള്‍പ്ലേകള്‍... തര്‍ക്കങ്ങളില്ലാത്തവരുടെ സ്ലോമോഷന്‍ റിപ്ലേകളില്‍ ആര് പരതാന്‍...
ഇച്ഛകള്‍ തീരാത്തവളുടെ വിക്ടറിപോയിന്‍റ് കൂടുതല്‍ കൂടുതല്‍ അകലങ്ങളിലേക്ക് മാറ്റി വെക്കപ്പെടുന്നു.....ലക്ഷ്യമെത്താതെ വാടി വീഴാന്‍...!!
നന്ദി,പക്ഷം ചേര്‍ന്നതിന്...
ആശംസകളും.
ആത്യന്തികമായി അവൾ ആഗ്രഹിക്കുന്നത്, ആഗ്രഹിക്കേണ്ടത് മുമ്പേ ലഭിച്ച് കൊണ്ടിരുന്ന പരിഗണനയാണ്. പുതിയ സമയത്തിനായി അവൾ വീണ്ടും പണിയെടുക്കുന്നതും അതിന് വേണ്ടിയാവാം..നന്ദി അഷ്രഫ്ജി...
Deleteഉസ്‌മാന്‍ സാഹിബേ കവിത വായിച്ചു.പ്രണയത്തെ അവതരിപ്പിച്ച രീതി വളരെ ഇഷ്ടപ്പെട്ടു,പക്ഷെ ഫൗള്‍ ആക്കി ഗോള്‍ അടിച്ച ആ പ്രണയം ഗംഭീരം
ReplyDeleteനന്ദി !
Deleteആഹ്... പ്രണയവ്യായാമങ്ങള്‍ !!!
ReplyDeleteവിവാഹിതനല്ലാത്തോണ്ട് തത്ക്കാലം ഈ വിഷയത്തില്‍
അഭിപ്രായം പറയാന്‍ ഞാന്‍ അയോഗ്യനെന്നു കണ്ടു
മിണ്ടാതെ മടങ്ങുന്നു....
കവിത കിടിലന്‍ !!!!
അഭിപ്രായം അല്ല പ്രധാനം, ചില മുന്നൊരുക്കങ്ങൾ... ഒന്നുകിൽ പ്രണയിക്കാതിരിക്കാൻ, അല്ലെങ്കിൽ പ്രണയിച്ച് കൊണ്ടേയിരിക്കാൻ..
Deleteവിധേയത്വമോ അധീശത്വമോ രണ്ടും അനാവശ്യമാണ്.
ReplyDelete"നിന്നിലുള്ള എന്നില്‍ നിന്നും നിന്നെയടര്‍ത്തിക്കൊണ്ട് പോകാന്‍ മരണം മാര്‍ജാര പാദുകം അണിയട്ടെ." എന്നതാവട്ടെ പ്രണയം.
ഒച്ച വെച്ച് തന്നെ വരും നാമൂസ്, കാരണം ഒളിച്ചുകളിയെന്ന പോലെ വെല്ലുവിളികളും ഏറെ ഇഷ്ടമാണ് മരണത്തിന്....
Deleteനന്ദി, പ്രണയത്തിന്റെ പാട്ടുകാരന്...
പ്രണയമുദിക്കുന്നത്
ReplyDeleteതാലിക്കുമുമ്പായാലും
ശേഷമായാലും നശ്വരം തന്നെ.
അനശ്വരമാക്കാന്‍ ജീവിതം
ഒരു പ്രാര്‍ഥനായക്കണം.
നല്ല കവിതക്ക് ഒരായിരം
അഭിനന്ദനങ്ങള്‍
വേറിട്ടതും, നേരെ നിൽക്കുന്നതുമായ നിരീക്ഷണം.. നമ്മൾ അനശ്വരപ്രണയം എന്നൊക്കെ പറയുന്നത് വെറുമൊരു ഭംഗിവാക്ക്...
Deleteജീവിതം പ്രാർത്ഥനാവട്ടെ...
വാക്കുകളില്‍ ,പ്രയോഗിച്ച രീതിയില്‍ പുതുമയുണ്ട്..ഹൃദ്യം
ReplyDeleteനന്ദി...
Deleteപ്രണയിച് വിവാഹിതരകുബോാഴാണ്ണ്‍ പ്രണയം യാഥാര്ത്യമാകുകയുളളു , പ്രണയം വെറും ഒരു കല്പനികമാക്കരുത് - ഉസ്മാന്‍ നന്നായിട്ടുണ്ട്
ReplyDeleteപ്രണയിച് വിവാഹിതരകുബോാഴാണ്ണ്‍ പ്രണയം യാഥാര്ത്യമാകുകയുളളു , പ്രണയം വെറും ഒരു കല്പനികമാക്കരുത് - ഉസ്മാന്‍ നന്നായിട്ടുണ്ട്
ReplyDeleteപ്രണയിച് വിവാഹിതരകുബോാഴാണ്ണ്‍ പ്രണയം യാഥാര്ത്യമാകുകയുളളു , പ്രണയം വെറും ഒരു കല്പനികമാക്കരുത് - ഉസ്മാന്‍ നന്നായിട്ടുണ്ട്
ReplyDeleteനന്ദി, നാസർ...
Deleteപ്രണയിച്ചു വിവാഹിതരാകുമ്പോള്‍ മാത്രമാണോ പ്രണയം
Deleteയാഥാര്ത്യമാകുന്നത് ..??
പ്രണയസാഫല്യമാണ് ഉദ്ദേശിക്കുന്നതെങ്കിൽ പ്രണയിച്ചുകൊണ്ടിരിക്കുന്ന ഓരോ നിമിഷവും സഫലതയുടേതാണ്. ഈ തുടർച്ചയുടെ ഓരോ ഘട്ടത്തിലും ബന്ധത്തിന്റെ ഊഷ്മാവ് താഴാതെ നോക്കുക എന്നത് പ്രണയിക്കുന്നവരുടെ കടമ.വിവാഹം ഒരംഗീകാരമാണ്. മരിക്കുവോളം മനസ്സ് തുറന്ന് സ്നേഹിക്കാൻ...
Deleteകൈക്കുറ്റങ്ങളിൽ കുരുങ്ങി
ReplyDeleteചവിട്ടടയാളങ്ങളേറ്റ്
പകൽ വിയർപ്പിൽ കുതിർന്ന്
അഴുക്ക് പുരണ്ട് നിറം കെട്ട
നിശാവിരിപ്പിന്റെ ഒരറ്റത്തിരുന്ന്
അയോഗ്യയാക്കപ്പെട്ട അവൾ
കണ്ണ് പൊഴിയാതെ കരഞ്ഞു
ഉപയോഗിച്ചെറിഞ്ഞ ഉറ പോലെ
പിടച്ചിൽ നിലച്ച്,
ഉപേക്ഷിക്കപ്പെട്ട പ്രണയം..
ആവില്ലായിരുന്നു അവൾക്ക്
മികച്ച ഫോമിൽ നിൽക്കെ
പൊടുന്നനെയൊരു വിരാമം
പഴയൊരു വിക്ടറി ലാപ്പിന്റെ
ആവേശലഹരിയിൽ
ട്രാക്ക് സ്യൂട്ടിൽ ഉഷ്ണം നിറച്ച്
പുതിയ സമയം തേടി
അവളൊരുങ്ങി
ലാപ്പുകൾ കുറിച്ച് വെക്കാതെ
കുമ്മായവരകൾ പാലിച്ച്
മൈതാനം നിറഞ്ഞു കളിച്ചു അവൾ...
കളിനിയമങ്ങൾ തെറ്റിച്ച്
ഇനിയുമൊരു
പ്രണയവ്യായാമം
ഇത്രമതിയായിരുന്നു എന്നു തോന്നി.
ഭാവുഅകങ്ങള്‍...
കളി തുടരട്ടെ...
ശരിയാണല്ലോ മുഖ്താർ ഭായ്, എങ്കിൽ ഒന്നുകൂടി ശക്തമാകുമായിരുന്നു അല്ലേ...
Deleteനന്ദി...
പുതിയ പ്രണയ വ്യാഖ്യാനങ്ങള്‍ ദുഷ്കരം
ReplyDeleteതന്നെ..നല്ല എഴുത്ത്..ആശംസകള്‍..
നന്ദി..
Deleteഉസ്മാൻ ഇക്കാടെ കവിത ആസ്വാദനങ്ങൾ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഇത് പരഞ്ഞ രീതിയും വ്യ്ത്യസ്തമല്ല. അഭിനന്ദനങ്ങൾ..
ReplyDeleteനന്ദി ജെഫു, പ്രാർത്ഥനകൾ..
Deleteപെരുത്ത് മുഹബ്ബതോടെ................:)
ReplyDeleteജബ്ബൂ....ഉം...
Deleteലാപ്പുകൾ കുറിച്ച് വെക്കാതെ
ReplyDeleteകുമ്മായവരകൾ പാലിച്ച്
മൈതാനം നിറഞ്ഞു കളിച്ചു അവൾ...
കളിനിയമങ്ങൾ തെറ്റിച്ച്
ഇനിയുമൊരു
പ്രണയവ്യായാമം
കളി നിയമങ്ങൾ തെറ്റിക്കാൻ ബാക്കിയായ ജന്മങ്ങൾ ഇനിയുമേറെ
ഈയിടെ വായിച്ച നല്ല ഒരു കവിത...
നന്ദി, മൊഹീ..
Deleteഎന്റെ റേഞ്ചില്‍ കിട്ടണില്ലല്ലോ ഉസ്മാനിക്കാ....
ReplyDeleteഒന്നൂടെ ശ്രമിച്ചു നോക്കട്ടെ.
അത്ര മേലേക്കൊന്നും പിടിച്ചിട്ടില്ലല്ലോ JMJ , ശ്രമിക്കൂ, ഞാനായിട്ട് കൺഫ്യൂഷൻ ഉണ്ടാക്കുന്നില്ല..നന്ദി..
Deleteഹൊ ഒരോ പ്രവണതകൾ
ReplyDeleteആശംസകൾ
നന്ദി ഷാജു...
Deleteവരാനുള്ളതു വരാനുള്ള നേരത്തു വരുമ്പോൾ,
ReplyDeleteഅതായിരിക്കും, അതാകേണ്ടതൊക്കെ.
എങ്കിലും അതാവുന്നത് അത് തന്നെയാവണേ എന്ന് പ്രാർത്ഥന...
Deleteപ്രണയം ഒരു മിഥ്യയാണെന്ന് പറഞ്ഞാല്‍ ഉസ്മാന്‍ എന്ത് പറയും?
ReplyDeleteതികച്ചും തെറ്റെന്ന്,
Deleteകാരണം പ്രണയം ചെനപൊട്ടുന്നത് സ്നേഹം എന്ന ഉണ്മയിൽ നിന്നാണ്
സ്നേഹത്തോളം സത്യത്തോട് സമരസപ്പെടുന്ന മറ്റെന്താണുള്ളത്...
ഈ കവിത മഴവില്ലില്‍ വായിച്ചിരുന്നു. ആശ്മാസകള്‍ !
ReplyDeleteനന്ദി മുണ്ടോളി...നന്മകൾ..
Deleteപ്രണയം വ്യായാമം ,ജീവിതം വ്യായാമം , ചിരി വ്യായാമം , ഇതിനൊക്കെ ഇടയില്‍ മനുഷ്യര്‍ കിതയ്ക്കുകയാണ് ,,,
ReplyDeleteപ്രവാസവ്യായാമം കൂടി രമേഷ്ജി...
Deleteനല്ല കവിത......
ReplyDeleteജീവിതം മൊത്തം ഇങ്ങനെ പറന്നു കിടക്കുന്നു ഈ വരികളിലൂടെ....
പ്രണയം അങ്ങനെയൊക്കെയല്ലേ അഖിൽ...
DeleteLove is a temporary insane curable by marriage ....
ReplyDeleteShihab PN
പുതുരീതിയില്‍ അവതരിപ്പിച്ച കവിത, മനോഹരമായി ജീവിതം പറയുന്നു.
ReplyDeleteഒട്ടേറെ സ്വകീയമായ വാക്കുകള്‍, പ്രയോഗങ്ങള്‍...
ഇഷ്ടം.
നന്ദി, റസാഖ് സാബ്..
Deleteഒരു നാടക കാലത്തിന്റെ ഓർമ്മ, അക്ഷരലോകത്തിന്റെയും
ഒരുപാട് സന്തോഷം...
This comment has been removed by the author.
ReplyDeleteഅധര വ്യായാമത്താല്‍
ReplyDeleteപ്രണയ വ്യായാമം നടത്തുകില്‍ വ്യയം തന്നെ
ഇന്നിന്റെ പ്രണയം വെറും കാര്യമായി എടുക്കേണ്ടതില്ല
അതല്ലേ ചാപിള്ളകളുടെ ഘോഷയാത്ര
ചവുട്ടു കുട്ടകളിലും ഓടകളിലുമേറെ,
നല്ല ചിന്തനം നല്‍കിയി ബ്ലോഗ്
ഹൃദ്യമായ അവലോകനം, നന്ദി സർ,
Deleteഹൃദ്യം..
ReplyDeleteജയിക്കുന്നവര്‍ക്ക് സന്തോഷിക്കാം.
ReplyDeleteഅതുകൊണ്ടുതന്നെ സൂക്ഷിച്ച്.
ആശംസകള്‍
ReplyDeleteഞാനും വായിച്ചൂട്ടോ !!!
ReplyDeleteകളിനിയമങ്ങൾ തെറ്റിക്കാൻ തുടങ്ങിയപ്പോളാണ് അവൾ പ്രണയമെന്തെന്ന് ശരിക്കറിഞ്ഞത്. കരിന്തിരി കത്തിയ പഴയ പ്രണയം ഒരു കരാർ മാത്രമായിരുന്നു... നിയമങ്ങളൊന്നുമില്ലാതെ അവളുടെ പുതിയ പ്രണയങ്ങൾ കാലാനുവർത്തിയാവും...
ReplyDeleteപ്രണയത്തോട് ഭയമുള്ള ഒരകലം സൂക്ഷിക്കുന്ന എന്റെ പ്രണയചിന്തകളെ പുത്തൻവഴികളിലൂടെ കൂട്ടിക്കൊണ്ടുപോയ കവിത.....
കളിനിയമങ്ങൾ തെറ്റിച്ച്
ReplyDeleteഇനിയുമൊരു
പ്രണയവ്യായാമം.....
ആദ്യമാണെന്ന് തോന്നുന്നു
ഞാനിത് വഴി..
വരാന്‍ വൈകിയതില്‍ ക്ഷമ..!
വ്യത്യസ്തമായ വരികള്‍
ആശംസകള്‍ മാഷെ...
കൂടെ കൂടിയിട്ടുണ്ട്... വീണ്ടും കാണാം
ഒരു നഷ്ട പ്രണയത്തിന്റെ ഇരയായ എന്നെ പോലുള്ളവര്‍ക്ക്..അനാഥത്വം അനുഭവപ്പെടുന്നു...
ReplyDeletetouching
ReplyDeleteBest wishes
ഞാൻ പ്രണയിച്ചുക്കൊണ്ടേയിരിക്കുന്നൂ...!
ReplyDeleteഞാൻ പ്രണയിച്ചുക്കൊണ്ടേയിരിക്കുന്നൂ...!
ReplyDeleteപ്രണയത്തിനും...സ്നേഹത്തിന്നുമിടയില്‍ അതിര്‍വരമ്പുകള്‍ സൃഷ്ട്ടിച്ചതെന്തേ മനുഷ്യാ നീ??? rr
ReplyDeleteതുപ്പൽ തെറിപ്പിക്കുന്ന
ReplyDeleteപുതുവർത്തമാനങ്ങളിൽ
പലവുരു ഞെട്ടിക്കഴിഞ്ഞാണ്
അയാളുടെ ഫൗൾ പ്ലേയിൽ
അവളുടക്കിയത്,
ishtamaii varikal...
pakshee ithrayum amarsham,enikenthoo neethikarikkanavunnilla... kshamikkuka
പ്രണയത്തിനു ഇങ്ങനെ ഒരു വ്യാഖ്യാനം
ReplyDeleteഉപയോഗിച്ചെറിഞ്ഞ ഉറ പോലെ
ReplyDeleteപിടച്ചിൽ നിലച്ച്,
ഉപേക്ഷിക്കപ്പെട്ട പ്രണയം..