Labels

Friday, January 27

ലോഗ് ഇന്‍

വന്നിട്ട് കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ ,
കണ്ടാല്‍ മിണ്ടിയില്ലെങ്കില്‍,
ഇനിയും ഒരു തിരസ്കാരം... വയ്യ !
ഡ്രാഫ് റ്റുകളായി കാത്തിരിപ്പായിരുന്നു.
പോക്ക് വരവുകള്‍ക്കിടെ എന്നെന്കിലും
ഒരു വിളിയാളം..ഉവ്വോ..
മറന്നു പോയത്രേ, മറക്കാതിരിക്കുന്നതെങ്ങനെ?
എന്റെ പേരായിരുന്നല്ലോ നിന്റെ പാസ്‌ വേര്‍ഡ്‌
ഇനിയൊന്നു ചെയ്യാം,
എന്റെ ഐ.ഡി തുറക്കുക.
താക്കോല്‍ ഞാന്‍ നിനക്കിട്ട പേര് തന്നെ ...
അതും നീ മറന്നുവോ, ആവോ.. ?

4 comments:

  1. പാസ് വേര്‍ഡ്
    തിടയുകയാണ്
    നരച്ച
    യാന്ത്രികാംഗുലങ്ങള്‍.!

    ReplyDelete
  2. ചിലപ്പോള്‍ അതും അവള്‍ മറന്നു കാണും

    ReplyDelete
  3. എല്ലാവരും ഇങ്ങനെയാണ്,
    ഇങ്ങോട്ട് വരുന്നതും കാത്തിരിക്കും.
    അങ്ങോട്ട്‌ പോയാല്‍.... ഛെ!
    വൃത്തികെട്ട ഈഗോ....
    കണക്കായിപ്പോയി.

    ReplyDelete