അറിഞ്ഞുകാണും,
ഇന്നലെയായിരുന്നു.
മദ്യപിച്ച് അമിതവേഗതയിൽ ഇരുട്ടിലൂടെ ദിശ തെറ്റിച്ച്
വണ്ടിയോടിച്ച ഒരാൾ അപകടത്തിൽപ്പെട്ടതും,
അവർ അയാളെ വിചാരണാപൂർവ്വം തല്ലിക്കൊന്ന്
ഓവുചാലിലെറിഞ്ഞ് ആഘോഷമാക്കിയതും.
ഇനിയൊരാൾ ഇര കോർക്കപ്പെടരുതേയെന്ന എന്റെ പഴമനസ്സ് അവിടെ നിന്നാണ്
ഈ ബോധോപദേശജാഥയുടെ തീരുമാനമുറപ്പിച്ചത്
"നീ മദ്യപിയ്ക്കരുത്....."
" അമിതവേഗതയിൽ വണ്ടിയോടിയ്ക്കരുത്...."
" റോഡിന്റെ വളവുതിരിവുകളറിയണം..."
" പരിമിതികളറിഞ്ഞ് കണ്ണുകൾ തുറന്നുവയ്ക്കണം"
ഇന്ന്....
നീ കൂടിയറിയെ,
ഞാനൊരു നീ വിരുദ്ധനായതിന്റെയും,
ഓവുചാലിലെ എന്റെ ഊഴം തീരുമാനമാക്കപ്പെട്ടതിന്റെയും
ആഘോഷത്തിമർപ്പിലാണ് അവർ...!
എന്തോ ആര്‍ക്കോ ഇട്ട് താങ്ങിയതാണോ...? :)
ReplyDelete"ഇന്ന്....
നീ കൂടിയറിയെ,
ഞാനൊരു നീ വിരുദ്ധനായതിന്റെയും,
ഓവുചാലിലെ എന്റെ ഊഴം തീരുമാനമാക്കപ്പെട്ടതിന്റെയും
ആഘോഷത്തിമർപ്പിലാണ് അവർ...!"
ബാക്കി മറ്റുള്ളവര്‍ പറയുമ്പോള്‍ മനസ്സിലാക്കാം. ഇവിടെയൊക്കെ കാണും :)
ഞാനൊരു നീ വിരുദ്ധനായതിന്റെയും,
ReplyDeleteഓവുചാലിലെ എന്റെ ഊഴം തീരുമാനമാക്കപ്പെട്ടതിന്റെയും
ആഘോഷത്തിമർപ്പിലാണ് അവർ...! ആരെക്കുറിച്ചാണെന്ന് ഒരു അറിവും കിട്ടിയില്ലാ......ഈ രണ്ട് വരികൾ ഇഷ്ടപ്പെട്ടൂ
അവരെക്കുറിച്ചുതന്നെ, ദുരന്തങ്ങൾ ആഘോഷിക്കുന്നവരെ....
Deleteഇനിയെന്ത് പറയാന്‍....!!!
ReplyDeleteഞാനൊരു നീ വിരുദ്ധനായതിന്റെയും,
ReplyDeleteഓവുചാലിലെ എന്റെ ഊഴം തീരുമാനമാക്കപ്പെട്ടതിന്റെയും
ആഘോഷത്തിമർപ്പിലാണ് അവർ...!
:)
ബോധോപദേശജാഥ എളുപ്പമാണ്!
ReplyDeleteവിരുദ്ധനാവലും ആഘോഷവും മാറിമറിയുന്ന പ്രായോഗികതയെ അനുസരിച്ച്.....
ആരെങ്കിലുമൊക്കെ ആളിക്കത്തണമായിരുന്നു റാംജി സാബ്...
Deleteഞാനും നീവിരുദ്ധനാവുകയില്ല
ReplyDeleteസുപ്പര്‍..........
ReplyDeleteഇപ്പോള്‍ വിരുദ്ധരെ ഉള്ളൂ.........
ആണ്‍പക്ഷ വായന ഇഷ്ടപ്പെട്ടു
പെൺപക്ഷം ചേർന്നുള്ള ആൺവായന എന്ന് പറയൂ, ജബ്ബാർജീ...
Deleteഹും ....ആഘോഷിക്കട്ടെ,,അതും ഒരു പള്ള പ്രശനം തന്നെയാവും
ReplyDeleteനീ വിരുധന്‍മാരെകൊണ്ട് നിറഞ്ഞ ലോകം!
ReplyDeleteഞാനും ആരുടെയൊക്കെയോ ഇരയായി മാറുന്ന അനിവാര്യമായ ആ ദിവസം അറിയുന്നു. ഓരോ വേട്ടക്കാരനും ഇരയായി മാറേണ്ടതുണ്ട് എന്നതും അനിവാര്യമായ പ്രകൃതിനിയമം തന്നെ. ഇനിയൊരാളും ഇരയാവരുതെന്ന സദാചാരചര്യകളിലേക്ക് നിന്നെ നയിക്കുന്ന എനിക്കുപോലും പാളംതെറ്റിപ്പോവുന്നു.....
ReplyDeleteആരും അംഗീകരിക്കാത്ത ഒരു സത്യത്തിന്റെ മൂടുപടം വലിച്ചു കീറുന്ന കവിതയായി വായിക്കുന്നു...
ഇഷ്ടമായി ഈ ഗസല്‍
ReplyDeleteസത്യം ..
ReplyDeleteഇതാണ് ഇന്നിന്റെ മുഖം....
ReplyDeleteവെട്ടയാടപ്പെട്ടവരെ വീണ്ടും വേട്ടയാടുന്ന അധമസംസ്കാരം..
കുറച്ചു വരികളില്‍ കുറച്ചധികം കാര്യങ്ങള്‍ പറഞ്ഞ കവിത നന്നായി
ആളുന്ന മനസിനെ അടക്കിനിര്‍ത്തുകയാണ് എപ്പോഴും സുരക്ഷിതം, വാക്കുകളിലേയ്ക്ക് ആവാഹിക്കുന്നത് നിലനില്‍പ്പിനെ ബാധിക്കുമെന്നതിനാല്‍ അവ തൊണ്ടയില്‍ തട്ടി കയ്ച്ചാലും തുപ്പാതിരിക്കാന്‍ ശ്രദ്ധിക്കണം അല്ലേ? സദാചാരപ്രസംഗവും ബോധോപദേശവും ബോധമുള്ളവര്‍ക്ക് പറഞ്ഞിട്ടുള്ളതല്ല. സ്വയംവിമര്‍ശനം ഇടയ്ക്കിടെ സ്വന്തം മനസിനോട് നടത്തിയാല്‍ തടി കേടാവാതെ നോക്കാം...
ReplyDelete(ഇതൊക്കെയാണ് എനിക്ക് മനസിലായത്. ഇങ്ങനെതന്നെയാണോ എന്തോ...!)
ഉപദേശം ആര്‍ക്കും ഇഷ്ടമല്ല. ആരെയും ഉപദേശിക്കാതിരുന്നാല്‍ ആയുസ്സു കൂട്ടാം...
ReplyDeleteതെറ്റുകളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടുകൊണ്ട് കൂടുതല്‍ ആര്‍ജവത്തോടെ മുന്നോട്ടു നീങ്ങുക, ഇനിയൊരു ജീവിതം ബാക്കിയുണ്ടങ്കില്‍..
ReplyDeleteഞാന് നീ വിരുദ്ധനാകാതിരിക്കണമെങ്കില് നീയാദ്യം ഞാന് വിരുദ്ധനാകാതിരിക്കണം. അതാണ് ലോക നീതി
ReplyDelete'ഇരിപ്പിടത്തിൽ' ഈ പോസ്റ്റിനെക്കുറിച്ച് പരാമർശിക്കുന്നത് വായിക്കുമല്ലോ
ReplyDeleteവൈരുദ്ധ്യാത്മക ഭൌതികവാദം...........
ReplyDeleteഅവരുടെ തീർപ്പുകൾ ഇപ്പോഴാണല്ലോ കണ്ടത് ..!
ReplyDeleteഞാനും നീയും!
ReplyDeleteആഘോഷിക്കട്ടെ ഓരോ നിമിഷവും.
മദ്യത്തിന്റെ ഓരോ ആഘോഷങ്ങൾ.... അല്ലെ.....?
ReplyDeleteകൊള്ളാം കേട്ടോ ..
ReplyDeleteവീണ്ടുംവരാം .. സസ്നേഹം
ആഷിക് തിരൂർ
കൊള്ളാം കേട്ടോ ..
ReplyDeleteവീണ്ടുംവരാം .. സസ്നേഹം
ആഷിക് തിരൂർ
nalla ezutthinu.......... aadaram,,,,,
ReplyDeleteaashamsakal
നീ ...വിരുദ്ധനായത്
ReplyDelete