Labels

Friday, January 27

നിര്‍മ്മിതി

കുന്ന് തിന്ന്
പുഴ കുടിച്ച്
കൊട്ടാരങ്ങള്‍ക്ക് ദുര്‍മേദസ്സ്
മഴയൊഴിഞ്ഞു
പുക പിടിച്ച്‌
ഓട്ട വീണ നീലാംബരം

21 comments:

  1. മണ്ണും മണലും വെള്ളവും
    വിറ്റുതീര്‍ക്കുമ്പോള്‍,
    അറിയുന്നുണ്ടാവില്ല;
    ഒരുനാള്‍
    സ്വയം വില്‍ക്കപ്പെടും
    ഒരു വീര്‍പ്പ് ജീവശ്വാസത്തിനായ്.

    ReplyDelete
  2. ഫോല്ലോവേര്‍ ഗാട്ഗേറ്റ് എവിടെ ?
    അത് പിടിപ്പിച്ചതിനു ശേഷം മുഴുവന്‍ കവിതയും വായിക്കും .
    ആദ്യം അത് പിടിപ്പിക്കുക .. ഹ.. ഹ.. അങ്ങിനെ വിട്ടാല്‍ പറ്റില്ലല്ലോ ..

    ReplyDelete
  3. മനോഹരമായ നുറുങ്ങു കവിതകള്‍ :)
    G mail അക്കൌണ്ട് ഉപയോഗിച്ച് Google Friend connect ല്‍ കയറി നോക്കുക .അവിടെ നിന്ന് Follower Gadget ലഭിക്കും...

    ReplyDelete
  4. മനോഹരം ഈ നുറുങ്ങുകള്‍

    ReplyDelete
  5. നിലവാരമുള്ള എഴുത്ത്. ഇവിടേക്കു വഴികാണിച്ച നാമൂസിനു നന്ദി.

    ReplyDelete
  6. കാമ്പുള്ളവരികള്‍..,, വഴിക്കാട്ടി നാമൂസ് തന്നെ.. നന്ദി.

    ReplyDelete
  7. കള്ളാ .മര്യാദക്ക് ഫോല്ലോവേര്സ് ഗാട്ജെറ്റ് ഉണ്ടാക്കിക്കോ ;ഇല്ലെങ്കില്‍ ഞാന്‍ .ഗ്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്‍ ..

    ReplyDelete
  8. അര്‍ത്ഥവത്തായ വരികള്‍.. (നൌഷാദ് കുനിയില്‍ ഭായ്, ഉസ്മാന്‍ ഭായ്, അഷ്‌റഫ്‌ ഭായ് എന്നിവര്‍ എന്തുകൊണ്ട് എഴുതുന്നില്ല എന്നോര്‍ത്ത്‌ അത്ഭുദം തോന്നാറുണ്ട്.!)

    ReplyDelete
  9. ഭുജിച്ചും
    ഭോഗിച്ചും (ഭൂമിയെ)
    അന്തേവാസികള്‍ക്കും...

    കലികാലം അര്‍ഹിക്കുന്ന ഇക്കോ ഫ്രെന്‍റ്ലി'ക്കുത്തുകള്‍

    ReplyDelete
  10. ഇങ്ങനെയൊരു ബ്ലോഗ്‌ അങ്ങ് പരിചയപ്പെടുത്താത്തത് എന്നെ അത്ഭുതപ്പെടുത്തുന്നു. ഉസ്മാന്‍ ജീ ഈ ബ്ലോഗിനെ കൂടുതല്‍ സജീവമാക്കുക, നിങ്ങളുടെ ആറ്റിക്കുറുക്കിയ നല്ല വരികള്‍ വീണ്ടും വീണ്ടും വന്നു വായിക്കാന്‍ എഫ് ബിയെക്കാള്‍ സൗകര്യം ബൂലോകത്ത് തന്നെയല്ലേ..

    ReplyDelete
  11. തിന്നുതിന്നുതീര്‍ക്കുന്നു
    അമ്മയെത്തന്നെ നാം.

    ആറ്റിക്കുറുക്കിയ വരികളാണ്
    ഉസ്മാന്‍ജിയുടേത്.
    മടി മാറ്റിവയ്ക്കുക, തുടരുക.
    ആശംസകള്‍.

    ReplyDelete
  12. പറയാനുള്ളത് എല്ലാവരും മുകളില്‍ പറഞ്ഞു, തുടരുക...
    സ്നേഹാശംസകള്‍..

    ReplyDelete
  13. This comment has been removed by the author.

    ReplyDelete
  14. കുറഞ്ഞ വരികളില്‍ ഒരു ലോകം തീര്‍ത്തു.. മാതൃകയാക്കാവുന്ന വരികള്‍..

    ReplyDelete
  15. Ha.Haa..Angine Addehavum Hajar......Malayalam typing sadhyamaavumbol madangiyetthaam ketto...

    ReplyDelete
  16. വന്നു, കണ്ടു, കവിതകളെല്ലാം ഇഷ്ടമായി. ആശംസകള്‍.

    ReplyDelete
  17. അവസാനം രജനി കാന്ത് ആയല്ലോ ഉസ്മാനിക്കാ.... :))

    എല്ലാം വായിച്ചു കേട്ടോ... വായിക്കാനും നോക്കാനും അറിയാനും കുറഞ്ഞ വാക്കുകളില്‍ കുറെ കാര്യം. നിങ്ങള്‍ടെ സംസാരം പോലെ തന്നെ പക്വമായ വാക്കുകള്‍. ഇനീം കാണാം അല്ലെ?? :)

    ReplyDelete
  18. മനോഹരമായ നുറുങ്ങു കവിതകള്‍
    Small but powerful

    ReplyDelete
  19. പ്രിയപ്പെട്ട ഉസ്മാന്‍,
    ആശയം കൊള്ളാം !
    നുറുങ്ങു കവിത രസിച്ചു..അഭിനന്ദനങ്ങള്‍..
    സസ്നേഹം,
    അനു

    ReplyDelete
  20. കുന്ന് തിന്ന്
    പുഴ കുടിച്ച്
    കൊട്ടാരങ്ങള്‍ക്ക് ദുര്‍മേദസ്സ്
    മഴയൊഴിഞ്ഞു
    പുക പിടിച്ച്‌
    ഓട്ട വീണ നീലാംബരം.

    സംഭവം ഇക്കാ. ങ്ങടെ പുതിയതൊന്നും കാണാഞ്ഞ് ഞാൻ പഴയത് തപ്പിയതാ. സുന്ദരം. ആശംസകൾ.

    ReplyDelete