Labels

Thursday, March 1

കാഴ്ചകൾ

  
==================================================================   
    ആകാശത്തിൽ മുഷ്ടി ചുരുട്ടിയിടിച്ചും, ദൈവത്തിന്റെ മഹത്വം വിളിച്ചു പറഞ്ഞും, നിരത്ത് ചവിട്ടി മെതിച്ച് ഒരു സംഘം വടക്കോട്ട് പോയിട്ട് അധികം നേരമായിട്ടില്ല.
ഇപ്പോൾ വടക്കേ മാനത്ത് പുകയേറുന്നതും ചാനൽ വണ്ടികൾ തിടുക്കപ്പെട്ട് പാഞ്ഞ് പോകുന്നതും കാണാം.
കലണ്ടറിൽ നാളത്തെ അക്കം ഒരുക്കത്തിലാണ്, നാട്ടുതടങ്കലിന്റെ കൃത്രിമച്ചുവപ്പ് പൂശാൻ....

 ==================================================================
 
 

46 comments:

  1. സമകാലിക സംഭവങ്ങളെ വിമര്‍ശനാത്മകമായി അവതരിപ്പിച്ചു. പതിവ് പോലെ ചുരുങ്ങിയ വാക്കുകളില്‍ തന്നെ

    ReplyDelete
  2. അധികം വാക്കുകളില്ലാത്തതിനാല്‍ കുറഞ്ഞ നേരം കൊണ്ടെല്ലാ പോസ്റ്റുകളും വായിച്ചു. കഴമ്പുള്ള വാക്കുകള്‍

    ReplyDelete
  3. ഇത്ര കുറഞ്ഞ വാക്കുകളില്‍ ഇത്രയും വിസ്തൃതമായ കാര്യങ്ങള്‍ പറയാനുള്ള
    ഈ കഴിവ് അപാരം.

    കലണ്ടറിൽ നാളത്തെ അക്കം ഒരുക്കത്തിലാണ്, നാട്ടുതടങ്കലിന്റെ കൃത്രിമച്ചുവപ്പ് പൂശാൻ..

    ഹാട്സ് ഓഫ്‌

    ReplyDelete
  4. ഹാപ്പി ഹര്‍ത്താല്‍ ആശംസകള്‍ ... ഇന്‍ അഡ്വാന്‍സ്‌ .
    (എപ്പോളാ വരാന്നു പറയാന്‍ പറ്റൂലാല്ലോ) :P

    ReplyDelete
  5. എന്ട്ടമ്മച്ചീ.. സംഭവം മാഷെ.. ങ്ങളെ പോലെ ങ്ങള് മാത്രെ ഉള്ളൂ..

    ReplyDelete
  6. എല്ലാം ദൈവഹിതം ?

    ReplyDelete
  7. രണ്ടു വരികളില്‍ എല്ലാം

    ReplyDelete
  8. ഇന്നത്തെ അക്കം ഞെരുങ്ങുന്നു,ഈ നിമിഷങ്ങളുടെ ഇടയിൽ.ചുവപ്പു പൂശാൻ നാളത്തെ അക്കം ഒരുങ്ങുന്നു....അതും നാട്ടുതടങ്കലിന്റെ.....

    ഇതിലെല്ലാമുണ്ട്.....

    ReplyDelete
  9. ഓ, അപ്പൊ സാധനം ഇന്നേ കരുതാം.. ല്ലേ? നാളെ ഒന്ന് ശരിയ്ക്കും ‘കളറാ’ക്കണ്ടേ? :)

    ReplyDelete
    Replies
    1. വേണം, നമ്മളും അക്കങ്ങളാവുക, നിറം ചേർത്ത് ആഘോഷിക്കുക !

      Delete
  10. Mohammed shaji, Ajith, Venu Gopal, yunus, മേരിപ്പെണ്ണ്, Viddiman, Ismail, Ranjith, Biju
    ഹൃദ്യമായ നന്ദി!
    ഈ അനുഗ്രഹങ്ങൾക്ക്...

    ReplyDelete
  11. ചുരുങ്ങിയ വാക്കുകള്‍
    പക്ഷെ കൊള്ളേണ്ടത്‌ കൊള്ളേണ്ടിടത്ത് തന്നെ കൊണ്ടു

    ReplyDelete
  12. ചുരുങ്ങിയ വാക്കുകളില്‍ എല്ലാം പറഞ്ഞു.
    ആശംസകളോടെ.

    ReplyDelete
  13. കൈക്കുടന്നയില്‍ ഒരു കടല്‍

    ReplyDelete
    Replies
    1. എന്തിനധികം വാക്കുകൾ ! :)

      Delete
  14. കുറച്ച് വാക്കുകളില്‍ ,നിറച്ച് കാഴ്ചകള്‍...!
    കാഴ്ചകള്‍ നിറച്ച കുറച്ച് വാക്കുകള്‍....!!!

    ReplyDelete
  15. ലോകത്തെ ഒരു കൊച്ചു ചിമിഴിലൊതുക്കുന്ന ഇന്ദ്രജാലമാണിത്.... ഇത്രയും ചുരുങ്ങിയ വാക്കുകളില്‍ ഭാവം സൃഷ്ടിക്കണമെങ്കില്‍ ജാലവിദ്യക്കാരുടെ കൈയ്യടക്കം വേണം.... - അഭിനന്ദനങ്ങള്‍ ഉസ്മാന്‍ജി...

    ReplyDelete
  16. വാക്കുകളെന്തിനേറെ... ഗ്രേയ്റ്റ്...

    ReplyDelete
  17. ആരിഫ് ജീ യുടെ വാക്കുകൾ ഒന്നു കൂടി "കൈക്കുടന്നയിൽ ഒരു കടൽ" ആശംസകൾ..!!

    ReplyDelete
  18. ഇത്തിരി പൂന്തെന്‍ ...ഇത്തിരി വാക്കുകള്‍ ഒത്തിരി മധുരം ..സുന്ദരം ..

    ReplyDelete
  19. ചെറിയ വാക്കിൽ വലിയ ചിന്തകൾ ! - ഉദ്ദേശിച്ചത് വിപ്ലവ പാർട്ടിക്കാരെയല്ലേ ?

    ആശംസകൾ

    നിങ്ങളും പുതിയ ബ്ലോഗറാണോ? കൂടുതൽ പോസ്റ്റൊന്നും കാണാനില്ല.

    ReplyDelete
    Replies
    1. ആണ് മൊഹീ, ആരോടും പറയേണ്ട, ഏതോ പഴയ പുള്ളിയാന്ന് ചിലരെങ്കിലും കരുതിയിരുന്നു. ഇനി നമ്മളായിട്ട്.....

      Delete
  20. കുറഞ്ഞ വാക്കുകളിലെ മാസ്മരികത വളരെ ആകര്‍ഷിച്ചു ട്ടോ...

    ReplyDelete
  21. ഉസ്മാന്‍,
    വികൃതമായ അഭിനന്ദന വരികളെഴുതി വൃത്തികെടാക്കുന്നില്ല.
    എന്‍റെ എളിയ പ്രണാമം!!!

    ReplyDelete
  22. എന്തിനേറെ പറയണം?
    ഇതുപോലെ ഇത്തിരി മതിയല്ലോ.

    ReplyDelete
  23. നല്ല അവതരണം.

    ReplyDelete
  24. ആകാശത്തിൽ മുഷ്ടി ചുരുട്ടിയിടിച്ചും, ദൈവത്തിന്റെ മഹത്വം വിളിച്ചു പറഞ്ഞും, നിരത്ത് ചവിട്ടി മെതിച്ച് ഒരു സംഘം വടക്കോട്ട് പോയിട്ട് അധികം നേരമായിട്ടില്ല.
    ഇപ്പോൾ വടക്കേ മാനത്ത് പുകയേറുന്നതും ചാനൽ വണ്ടികൾ തിടുക്കപ്പെട്ട് പാഞ്ഞ് പോകുന്നതും കാണാം.
    കലണ്ടറിൽ നാളത്തെ അക്കം ഒരുക്കത്തിലാണ്, നാട്ടുതടങ്കലിന്റെ കൃത്രിമച്ചുവപ്പ് പൂശാൻ.

    നഞ്ഞെന്തിനാ നാനാഴീ ? ഇച്ചിരി പോരെ ? അപാരം ഈ പരിഹാസ വിമർശനം. സുന്ദരമായ കയ്യടക്കം. ഇത്രയും കുറഞ്ഞ വാക്കുകളിൽ ഇത്രയ്ക്കും വല്ല്യേ കാര്യങ്ങൾ ഒതുക്കതിനെ കണ്ട് ഞാൻ നമിക്കുന്നു. ആശംസകൾ.

    ReplyDelete
  25. ചെറിയ വരികള്‍ ..വലിയ ചിന്തകള്‍ ....!!!

    ReplyDelete
  26. ചെറിയ വരികളില്‍ വലിയ കാര്യങ്ങള്‍

    ReplyDelete
  27. രണ്ടു പ്രാവശ്യം വായിക്കേണ്ടി വന്നു എനിക്ക് മനസ്സിലാക്കാന്‍ സത്യം പറയാമല്ലോ....അത് എന്റെ കുറവാണ് കേട്ടാ ...ഒരു വരിയില്‍ ഒരു തിര എന്തേ അതെന്നെ ...

    ReplyDelete
  28. Anamika, Elayodan, My crack, Arifji, Pradeepji, Kichu, ഇലഞ്ഞിപ്പൂക്കൾ, ആയിരത്തിൽ ഒരുവൻ, അഷ്റഫ് മാനു, Mohi, കുഞ്ഞൂസ്, ജോസൊലെറ്റ്, മുല്ലപ്പൂവ്, പഥികൻ, ഫിയോനിക്സ്, മനേഷ്, കൂടരഞ്ഞി, Art of wave, ശ്രദ്ധേയൻ, ആചാര്യൻ, നന്ദി, ഈ സ്നേഹത്തിന്...

    ReplyDelete
  29. നിങ്ങള്‍ അത്ഭുതപെടുതുന്നു ....

    ReplyDelete
  30. വളരെ നന്നായിരിക്കുന്നു

    ReplyDelete
  31. ഒന്നും പറയാനില്ല. കൊട് കൈ.

    ReplyDelete
  32. ഹര്‍ത്താലിന് നാട്ടുതടങ്കല്‍ എന്ന പേര്...!
    അതിനൊരു സ്പെഷ്യല്‍ അഭിനന്ദനം.

    ReplyDelete
  33. khaadu, roshan, ubaid, സോണി, ഏറെ വിലപ്പെട്ടത്, ഈ പ്രോത്സാഹനം...

    ReplyDelete
  34. വാക്കുകളെ ഇങ്ങനെ ബോണ്‍സായ് പോലെ ചുരുക്കി ഒരു കലാപം മുഴുവന്‍ പകര്‍ത്തിയ ഈ ഇന്ദ്രജാലത്തിനു ഒരു സല്യൂട്ട്

    ReplyDelete
  35. കുറച്ചു വാക്കുകള്‍ ..എന്തിനേറെ ..!!

    ReplyDelete
  36. വടക്കേ മാനത്ത് പുകയേറുന്നതും ചാനൽ വണ്ടികൾ തിടുക്കപ്പെട്ട് പാഞ്ഞ് പോകുന്നതും കാണാം.
    കലണ്ടറിൽ നാളത്തെ അക്കം ഒരുക്കത്തിലാണ്, നാട്ടുതടങ്കലിന്റെ കൃത്രിമച്ചുവപ്പ് പൂശാൻ...grand

    ReplyDelete
  37. വടക്കേ മാനത്ത് പുകയേറുന്നതും ചാനൽ വണ്ടികൾ തിടുക്കപ്പെട്ട് പാഞ്ഞ് പോകുന്നതും കാണാം.
    കലണ്ടറിൽ നാളത്തെ അക്കം ഒരുക്കത്തിലാണ്, നാട്ടുതടങ്കലിന്റെ കൃത്രിമച്ചുവപ്പ് പൂശാൻ....grand

    ReplyDelete
  38. കലണ്ടറിൽ നാളത്തെ അക്കം ഒരുക്കത്തിലാണ്, നാട്ടുതടങ്കലിന്റെ കൃത്രിമച്ചുവപ്പ് പൂശാൻ ....ഹര്‍ത്താലിനെ എത്ര കൃത്യമായി വര്‍ണ്ണിച്ചു ഈ വരികളാല്‍ ...!

    ഓ .ടോ : താങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ്‌ രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു പുതിയ ബ്ലോഗ്‌ തുടങ്ങി.കഥപ്പച്ച..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌ . ..അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു. (ക്ഷണിക്കുവാന്‍ വൈകിപ്പോയി ..എങ്കിലും ഒന്നവിടം വരെ വരണേ പ്ലീസ് )

    ReplyDelete
  39. നന്നായിട്ടുണ്ട്. പുതിയ പോസ്റ്റൊന്നുമില്ളേ?

    ReplyDelete